ബെംഗളൂരുവിനെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനുപോലും സാധിക്കില്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരുവിനെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനുപോലും സാധിക്കില്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് അടിമുടി മാറ്റാൻ ദൈവത്തെ കൊണ്ട് പോലും സാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ നഗരവികസനം സാധ്യമാകുള്ളൂ. ബിബിഎംപി ഹെഡ് ക്വാർട്ടർസിൽ നടന്ന റോഡ് നിർമ്മാണത്തെ കുറിച്ചുള്ള ശിൽപ്പശാല നമ്മ രസ്തെ-ഡിസൈൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാൻ ആർക്കും കഴിയില്ല. എന്നാൽ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് വഴി നഗരത്തിന്റെ മുഖം മിനുക്കാൻ സാധിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. റോഡുകൾ, നടപ്പാതകൾ, ഹരിത ഇടങ്ങൾ തുടങ്ങിയ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഏകീകൃതവും ഗുണനിലവാരമുള്ളതുമാകണം. ബസ് സ്റ്റോപ്പുകൾക്കും മെട്രോ തൂണുകൾക്കും ട്രാഫിക് ജങ്ഷനുകൾക്കുമെല്ലാം പൊതുവായ രൂപകൽപ്പനകൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നഗരത്തിൽ വികസനം കൊണ്ടുവരാൻ വൈകുമെന്നാണ് ശിവകുമാർ പറഞ്ഞതിന്റെ അർത്ഥമെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

TAGS: BENGALURU
SUMMARY: Even god cant change Bengaluru overnight, says Dk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *