മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനൂപ്‌ രാഘവ് അന്തരിച്ചു

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനൂപ്‌ രാഘവ് അന്തരിച്ചു

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ വടകര മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ (അനൂപ്‌ രാഘവ് -41) ബെംഗളൂരുവില്‍ അന്തരിച്ചു. = ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു. കൊണ്ടന്റ് റൈറ്റര്‍, ബ്രാന്റ് സ്ട്രാറ്റജിസ്റ്റ് (‘ഹെക്കാറ്റ്’ സ്ട്രാറ്റജി) എന്നിവയ്‌ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ കണ്‍സള്‍ട്ടന്‍സി ടീമുകളിലും പ്രവര്‍ത്തിച്ചു.

ഹൊങ്ങസാന്ദ്രയിലായിരുന്നു താമസം.  അച്ഛന്‍: രാഘവന്‍.ഇ (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി). അമ്മ: ശാന്ത.ടി.പി (റിട്ട. പ്രധാന അധ്യാപിക, ജിയുപി സ്‌കൂള്‍ കരിങ്കല്ലായ്). ഭാര്യ: രേഷ്മ ഒതയോത്ത് (ഓഡിയോളജിസ്റ്റ്, ബെംഗളൂരു). സഹോദരി: അമൃത (മാനേജര്‍, എസ്ബിഐ മുംബൈ). സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് മേപ്പയ്യൂരിലെ വീട്ടുവളപ്പില്‍.
<br>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *