ചാമുണ്ഡി ഹിൽസിൽ വീണ്ടും തീപിടുത്തം

ചാമുണ്ഡി ഹിൽസിൽ വീണ്ടും തീപിടുത്തം

ബെംഗളൂരു: ചാമുണ്ഡി ഹിൽസിൽ വീണ്ടും തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷവും തീയണക്കാൻ സാധിച്ചിട്ടില്ല. ചാമുണ്ഡി ഹിൽസ് സന്ദർശിക്കാനെത്തിയ ചിലർ ഇവിടെ പാതി കത്തിയ സിഗരറ്റ് കുറ്റികൾ ഉപേക്ഷിച്ചതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 40 ഏക്കറിലധികം സ്ഥലത്തേക്ക് തീ പടർന്നിട്ടുണ്ടെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മൈസൂരു സിറ്റി പോലീസ് പറഞ്ഞു. ഹിൽസിലെ നൂറിലധികം മരങ്ങളും സസ്യങ്ങളും കത്തിനശിച്ചതായാണ് വിവരം. ആഴ്ചകൾക്ക് മുമ്പ് ചാമുണ്ഡി ഹിൽസിൽ വൻ തീപിടുത്തം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഏക്കർ കണക്കിന് ഭൂമിയിലുള്ള മരങ്ങളാണ് കത്തിനശിച്ചിരുന്നത്.

TAGS: KARNATAKA
SUMMARY: Major forest fire at Chamundi Hills, firemen struggle to put out blaze

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *