വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ട്രക്ക് നിയന്ത്രണം വിട്ട് അപകടം

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ട്രക്ക് നിയന്ത്രണം വിട്ട് അപകടം

ബെംഗളൂരു: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. കലബുർഗിയിലാണ് സംഭവം. ഡ്രൈവർക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരവധി വാഹനങ്ങളിൽ ഇടിക്കുകയുണ്ടായിരുന്നു. അപകടത്തിൽ ജില്ലയിലെ പച്ചക്കറി വ്യാപാരിയായ മുഹമ്മദ് അലി (32) മരിച്ചു.

യാദ്ഗിർ ഷഹാപൂരിൽ നിന്ന് കലബുർഗിയിലേക്ക് പോവുകയായിരുന്ന ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിരവധി ഓട്ടോകളിലും ബൈക്കുകളിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് നിർത്തിയത്. പരുക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ കലബുർഗി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ജെവർഗി പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Truck Driver Suffers Heart Attack, Causes Multiple Accidents, 1 Dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *