ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികളും ഡ്രൈവറും മരിച്ചു

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികളും ഡ്രൈവറും മരിച്ചു

ഇടുക്കി: പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്.

വെള്ളിയാഴ്ച രാത്രി 11.30-ഓടെ ആയിരുന്നു സംഭവം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു.

സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്. പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
<br>
TAGS : ACCIDENT | IDUKKI NEWS
SUMMARY : Couple and driver die after jeep falls into gorge in Idukki

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *