കാര്‍ നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ചു; യുവാവ്‌ മരിച്ചു

കാര്‍ നിയന്ത്രണംവിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ചു; യുവാവ്‌ മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്‌സ് ഉടമയായ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം നടന്നത്.

കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇടിച്ച ക്രാഷ് ബാരിയറിന്റെ ഒരു ഭാഗം കാറിനുള്ളിലൂടെ തുളഞ്ഞു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റോബിന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. കാറിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം കട്ടപ്പനയിലെ സെന്റ്‌ജോണ്‍സ് ആശുപത്രിയിലാണ്.
<BR>
TAGS : ACCIDENT | IDUKKI NEWS
SUMMARY : Young man dies after car loses control and crashes into crash barrier

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *