അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ ദമ്പതികള്‍ കസ്റ്റഡിയില്‍

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; ഇസ്രയേൽ ദമ്പതികള്‍ കസ്റ്റഡിയില്‍

കോട്ടയം: ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഇസ്രയേൽ ദമ്പതികളെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്.

ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്ന വഴിയിൽ ആണ് പിടിയിലായത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശത്ത തുടര്‍ന്ന് മുണ്ടക്കയം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്‍റലിജൻസും പോലീസും ഇയാളെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടു.

ടെലികോം വിഭാഗം അനധികൃത സിഗ്‌നല്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ആലപ്പുഴയില്‍ എത്തിയ ഇയാള്‍ സാറ്റലൈറ്റ്ഫോണ്‍ ഉപയോഗിച്ചതോടെയാണ് അനധികൃത സിഗ്നല്‍ ടെലികോം വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.

സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ദുബൈയില്‍ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോള്‍ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.
<BR>
TAGS : SATELLITE PHONE | ARRESTED | KOTTAYAM NEWS
SUMMARY : Israeli couple in custody for using satellite phone without permission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *