കുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന് പരാതി

കുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: കുംഭമേളക്ക് പോയ മലയാളിയെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി എസ്. ജോജു (42) ജോർജിനെയാണ്  കാണാതായത്. ഫെബ്രുവരി ഒമ്പതിനാണ്‌ ട്രെയിന്‍ മാര്‍ഗ്ഗം സുഹൃത്ത് ഷിജുവിനൊപ്പം പ്രയാഗ്‌രാജിലേക്ക് പോയത്. ഷിജു നാട്ടില്‍ തിരികെ എത്തിയതായും മകള്‍ ചെങ്ങന്നൂര്‍ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുഹൃത്തിനേട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ഫെബ്രുവരി 12-ന് ജോജു ജോര്‍ജ്ജ് തങ്ങളുമായി ബന്ധപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്. സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. മൊബൈല്‍ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും വിളിച്ചാല്‍ കിട്ടില്ലെന്നും അറിയിച്ചു.

കൂടെ പോയ സുഹൃത്ത് 14-ന് തിരികെ എത്തി. ജോജു എവിടെയെന്ന് ചോദിച്ചപ്പോള്‍ പ്രയാഗ്‌രാജില്‍വച്ച് തന്നെ വിട്ടുപോയി, കണ്ടില്ലെന്നാണ് പറഞ്ഞത്. കാണാതായപ്പോള്‍ അവിടുത്തെ പോലീസില്‍ എന്തുകൊണ്ട് സുഹൃത്ത് പരാതി നല്‍കിയില്ലെന്നു കുടുംബം ചോദിക്കുന്നു.

ജോജുവിന്റെ മകളുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തവെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.
<BR>
TAGS : MAN MISSING
SUMMARY : Complaint that a Malayali who went to participate in the Kumbh Mela is missing

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *