കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവം; പ്രതികള്‍ പിടിയില്‍

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവം; പ്രതികള്‍ പിടിയില്‍

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ട സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്. രണ്ട് യുവാക്കള്‍ ചേർന്ന് ടെലിഫോണ്‍ പോസ്റ്റ് വലിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ദീർഘകാലമായി റോഡിന് സമീപം വച്ചിരുന്ന പഴയൊരു പോസ്റ്റ് ഇവിടെ കൊണ്ടിടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരനാണ് പോസ്റ്റ് കണ്ടത്. തുടർന്ന് എഴുകോണ്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ എത്തി പോസ്റ്റ് നീക്കി.

പോലീസ് മടങ്ങിയതിന് ശേഷം വീണ്ടും ആരോ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് വച്ചു. കൃത്യസമയത്ത് കണ്ടെത്തിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തില്‍ പോലീസും പുനലൂർ റെയില്‍വേ അധികൃതരും അന്വേഷണം നടത്തിവരികയാണ്. അട്ടിമറി സാദ്ധ്യതയടക്കം പരിശോധിച്ചുവരികയാണ്.

TAGS : LATEST NEWS
SUMMARY : Telephone post placed across railway tracks in Kundara; accused arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *