പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഗോവ എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽവി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ മങ്ങി. ആദ്യ പകുതി ​ഗോൾരഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ ആദ്യം തന്നെ ​ഗോവ ​ലീഡ് നേടി. 46-ാം മിനിറ്റില്‍ ഐക്കര്‍ ഗുവറോറ്റേക്‌സ്‌നയിലൂടെയായിരുന്നു ​ഗോവ ​ഗോൾ നേടിയത്.

73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറിലൂടെയായിരുന്നു ​ഗോവയുടെ രണ്ടാം ​ഗോൾ. മത്സരത്തിലുടനീളം ഗോവ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗോവ ​​ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ആറുതവണ ഷോട്ടുതിർത്തപ്പോൾ ബ്ലാസ്റ്റേഴ്സ് ഒറ്റത്തവണ മാത്രമാണ് ഷോട്ട് ഉതിർത്തത്. ജാംഷഡ് പൂർ, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവർക്കെതിരയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ.

ഗോവ ഏറക്കുറെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റാണ് ​ഗോവയ്ക്ക്. അതേസമയം സീസണിലെ 11-ാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഏഴു കളികളിൽ മാത്രമാണ് ജയം കണ്ടെത്താൻ കഴിഞ്ഞത്. 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.

TAGS: SPORTS
SUMMARY: FC Goa keeps title race alive with 2-0 win over Kerala Blasters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *