മദ്യലഹരിയിൽ വാക്കേറ്റം; എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു, സഹപാഠി അറസ്റ്റില്‍

മദ്യലഹരിയിൽ വാക്കേറ്റം; എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു, സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശി വി എല്‍ വാലന്റൈന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മിസോറാം സ്വദേശി റ്റി. ലംസംഗ് സ്വാലയെ നഗരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജങ്ഷനിലായിരുന്നു സംഭവം നടന്നത്. മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കോളേജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നഗരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
<BR>
TAGS  CRIME NEWS | THIRUVANATHAPURAM
SUMMARY : Engineering student stabbed to death; student in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *