കേരളത്തിൽ 28 തദ്ദേശവാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

കേരളത്തിൽ 28 തദ്ദേശവാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം വാർഡുൾപ്പെടെ കേരളത്തിലെ  28 തദ്ദേശവാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട് ജില്ലയിലെ മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ, ചീമേനി ഗ്രാമപ്പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, മൂന്ന് മുനിസിപ്പാലിറ്റി ഡിവിഷനുകൾ, 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് വോട്ടെടുപ്പ്. 28 വാർഡുകളിലായി 87 പേരാണ് ജനവിധി തേടുന്നത്. 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
<br>
TAGS : BY ELECTION
SUMMARY : By-elections tomorrow in 28 local body wards in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *