കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇ ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇ ഡി

തിരുവനന്തപുരം: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നൽകുക. കേസില്‍ പ്രതികളായവരുടെ കൈയില്‍ നിന്നും കണ്ടുകെട്ടിയ മുഴുവൻ തുകയും ബാങ്കിന് തിരിച്ചു കൊടുക്കും. കോടതിയുടെ മേല്‍നോട്ടത്തിലാവും പണം നല്‍കുക.

പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ സമീപിക്കാമെന്നും ഇ ഡി വ്യക്തമാക്കി. കണ്ടുകെട്ടിയ വസ്തുക്കള്‍ ബാങ്കിന് ലേലം ചെയ്യാം. എന്നാല്‍ പരാതിക്കാർക്ക് പണം തിരികെ നല്‍കാമെന്ന് ഇ ഡി പറഞ്ഞിട്ടും മൂന്നു മാസമായിട്ടും ബാങ്ക് പ്രതികരിച്ചിട്ടില്ല. അതേസമയം, കണ്ടല ബാങ്കിലും, പോപ്പുലർ ഫിനാൻസ് കേസിലും കരുവന്നൂർ ബാങ്കിന് സമാനമായ നടപടികള്‍ ഉണ്ടാകും.

എട്ട് കേസുകളില്‍ പണം നിക്ഷേപകരിലേക്ക് എത്തിക്കും. ഹൈറിച്ച്‌ കേസിലും ബഡ്സ് അതോറിട്ടിയോട് പണം ഇരകള്‍ക്ക് തിരിച്ച്‌ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കൊടകര കുഴല്‍ പണ കേസില്‍ പ്രതികളുടെ വസ്തു വകകള്‍ അറ്റാച്ച്‌ ചെയ്തുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

TAGS : KARUVANNUR BANK FRAUD CASE
SUMMARY : Karuvannur bank fraud; ED says money will be returned to complainants

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *