അഴിമതിക്കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്ന് സുപ്രീം കോടതി

അഴിമതിക്കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ബെംഗളൂരു: അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും അത്തരത്തിലുള്ള അന്വേഷണം പ്രതികളുടെ അവകാശമല്ലെന്നും സുപ്രീംകോടതി. ചില നിർണായക കേസുകളിൽ പ്രാഥമിക അന്വേഷണം അനിവാര്യമാണ്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഇത് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.

2024 മാർച്ചിലെ കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. പ്രാഥമികാന്വേഷണത്തിന്റെ ലക്ഷ്യം ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കലല്ലെന്നും ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കൽ മാത്രമാണെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സംസ്ഥാന ലോകായുക്ത പോലീസ് സ്‌റ്റേഷനിൽ പൊതുപ്രവർത്തകനെതിരെ രജിസ്റ്റർ ചെയ്ത അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു.

പ്രാഥമിക അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഹൈക്കോടതി വിധി ശരിവെക്കാനാകില്ലെന്നും അഴിമതിക്കേസുകളിൽ അന്വേഷണ ഏജൻസിക്കുമേൽ അനാവശ്യമായ ഒന്നാണ് ഇത്തരം അന്വേഷണങ്ങൾ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

TAGS: SUPREME COURT
SUMMARY: Preliminary inquiry not mandatory in every case under Prevention of Corruption Act, SC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *