മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം

മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം. പൂനെ-ഇന്ദി-സിന്ദഗിയിൽ റൂട്ടിൽ നിന്നും ഇൽക്കലിലേക്ക് സർവീസ് നടത്തുന്ന രണ്ട് എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശിവസേന (യു‌ബി‌ടി) പ്രവർത്തകർ ബസ് ഡ്രൈവർമാരെ മർദിക്കുകയായിരുന്നു. ബസുകൾ തടഞ്ഞുനിർത്തിയ ശേഷം നെയിംബോർഡുകളും നമ്പർ പ്ലേറ്റുകകളിലും ഉൾപ്പെടെ ബസുകളിലെ എല്ലാ കന്നഡ അക്ഷരങ്ങളിലും ശിവസേന (യു‌ബി‌ടി) പ്രവർത്തകർ കറുത്ത മഷി ഒഴിക്കുകയായിരുന്നു.

ഇതിന് പുറമെ സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറെ ജയ് മഹാരാഷ്ട്ര, ജയ് കർണാടക എന്ന് വിളിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. ശിവസേന (യു‌ബി‌ടി) പ്രവർത്തകർ ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ജയ് മഹാരാഷ്ട്ര എന്ന് വരക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസം സർവീസ് നിർത്തിവച്ചതിന് ശേഷം, തിങ്കളാഴ്ചയാണ് ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചത്. എന്നാൽ പ്രശ്നം വീണ്ടും രൂക്ഷമായതോടെ വീണ്ടും സർവീസുകൾ നിർത്തിവെച്ചു.

 

TAGS: KARNATAKA
SUMMARY: Karnataka buses blackened, drivers attacked in Maharashtra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *