ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കി; പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്

ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കി; പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിലെ ഇരയെ പീഡനത്തിനിരയാക്കിയ പോലീസ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശിനിയായ 17കാരിയാണ് പീഡനത്തിനിരയായത്. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി നേരത്തെ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണ നടപടികൾക്കിടെയാണ് പെൺകുട്ടിയെ ബൊമ്മനഹള്ളി പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ അരുൺ പരിചയപ്പെട്ടത്. തുടർന്ന് സഹായം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യവും അരുൺ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും അരുൺ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടി വിവരം അമ്മയോട് പറഞ്ഞതോടെ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അരുൺ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU
SUMMARY: Rape Survivor Faces Horror Again In Bengaluru Hotel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *