ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്

ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്

ബെംഗളൂരു: തനിമ ബെംഗളൂരു ചാപ്റ്ററും ഹിറാ മോറല്‍ സ്‌കൂളും സംയുക്തമായി മാറത്തഹള്ളി എഡിഫിസ് വണ്‍ ബാങ്ക്വിറ്റ് ഹാളില്‍ ഖുര്‍ആന്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരളയുടെ ബെംഗളൂരു മേഖലാ പ്രസിഡണ്ട് ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ഹിറാ മോറല്‍ സ്‌കൂള്‍ ഓഫ്ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റംഷീദ് ഖുര്‍ആനും കലയുംഎന്ന വിഷയത്തില്‍ ലഘുപ്രഭാഷണം നടത്തി.

അന്താരാഷ്ട്ര കാലിഗ്രാഫര്‍ മുഖ്താര്‍ അഹമ്മദിന്റെ ശിഷ്യയും കാലിഗ്രാഫി വിദഗ്ധയുമായ ജീഹാന്‍ ഹൈദര്‍ വര്‍ക്ക്‌ഷോപ്പ് നയിച്ചു. തിരഞ്ഞെടുത്ത കാലിഗ്രാഫികള്‍ പ്രദര്‍ശിപ്പിച്ചു.

പ്രമുഖ ഗ്രന്ഥകാരനും ജമാഅത്തെ ഇസ്ലാമി കേരളയുടെ നേതാവുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രമുഖ പണ്ഡിതന്‍ ഇല്‍യാസ് മൗലവി എന്നിവര്‍ സന്ദര്‍ശിച്ചു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കാലിഗ്രാഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും മാര്‍ച്ച് 8-ന് പാലസ് ശീഷ് മഹലില്‍ വച്ച് നടക്കുന്ന റമദാന്‍ സംഗമത്തോടനുബന്ധിച്ച് തനിമയുടെ സ്റ്റാളില്‍ വച്ച് വിതരണം ചെയ്യും. കാലിഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിമയുടെ കീഴില്‍ തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. തനിമ പ്രതിനിധി മുജീബ് റഹിമാന്‍ സ്വാഗതവും ഹിറാ മോറല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷെമീമ മുഹ്‌സിന്‍ നന്ദിയും അറിയിച്ചു.
<br>
TAGS : THANIMA,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *