പി ജയചന്ദ്രൻ ഉണർത്തു പാട്ടുകളുടെ ഭാവ ഗായകൻ: എം.ബി മോഹൻ ദാസ്
▪️ എം.ബി മോഹൻ ദാസ് സം,സാരിക്കുന്നു

പി ജയചന്ദ്രൻ ഉണർത്തു പാട്ടുകളുടെ ഭാവ ഗായകൻ: എം.ബി മോഹൻ ദാസ്

ബെംഗളൂരു: ഉണര്‍ത്തു പാട്ടുകള്‍ കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ സമ്പന്നമാക്കിയ ഗായക പ്രതിഭയായിരുന്നു പി ജയചന്ദ്രന്‍ എന്ന് ഗായകന്‍ എം.ബി മോഹന്‍ ദാസ്. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പി ജയചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയവും, പ്രകൃതിയും, രതിയും, മൃതിയുമെല്ലാം സ്വര രാഗ ഗീതികളുടെ സംഫണികളാക്കി മാറ്റിയ മലയാളത്തിന്റെ മാസ്മര ഗായകനായിരുന്നു ജയചന്ദ്രന്‍ എന്ന് യോഗം വിലയിരുത്തി. മുന്‍പ്രസിഡന്റ് ആര്‍.വി പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഭാവഗായകന്റെ അനശ്വരഗാനങ്ങള്‍ കൊരുത്തൊരുക്കിയ ‘ഭാവസാന്ദ്രം’ എന്ന ഗാനമാലികയും അരങ്ങേറി.

പിന്നണി ഗായകന്‍ ടി.കെ സുജിത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, കൃഷ്ണമ്മ , കല്പന പ്രദീപ്, ഹരിണി സുജിത്, തങ്കച്ചന്‍ പന്തളം, ഉമേഷ് ശര്‍മ, പ്രഹ്‌ളാദന്‍, നീരജ് ‘എം.ആര്‍ , ഗംഗമ്മ , തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ജയചന്ദ്രന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *