നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ 27ന് വിധി പറയും

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ 27ന് വിധി പറയും

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകൻ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്. ചൊവ്വാഴ്ച ചെന്താമരയുടെ റിമാൻഡ് കാലാവധി കോടതി നീട്ടി.

പ്രതി കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പോലീസ് അതെല്ലാം എഴുതി ചേർത്ത് ഒപ്പുവെപ്പിച്ചതാണെന്നും ഹർജിയില്‍ വ്യക്തമാക്കി. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിരസിക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു.

27 നും ചെന്താമരയ്ക്ക് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് ഉള്ളത്. ചെന്താമരയ്ക്ക് ജാമ്യം നൽകുകയാണെങ്കില്‍ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നാണ് നാട്ടുകാർ പറയുന്നത്. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Nenmara double murder: Chenthamara’s bail plea to be decided on the 27th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *