കാമുകിയെ കൊലപ്പെടുത്തിയത് തനിച്ചാകുമെന്ന് കരുതിയെന്ന് പ്രതി അഫാൻ

കാമുകിയെ കൊലപ്പെടുത്തിയത് തനിച്ചാകുമെന്ന് കരുതിയെന്ന് പ്രതി അഫാൻ

തിരുവനന്തപുരം: ‌വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനും കൊല്ലപ്പെട്ട ഫർസാനയും പഠിച്ചത് ഒരേ സ്കൂളില്‍. പഠനകാലയളവില്‍ തുടങ്ങിയ പ്രണയമാണ് ഇരുവരും തമ്മില്‍. നിലവില്‍ അഞ്ചലിലെ കോളേജില്‍ പി ജി വിദ്യാർത്ഥിനിയാണ് ഫർസാന. വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു.

പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫർസാന എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. ഇരുവരും നല്ല സുഹൃത്തുകളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവ രഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്. ഫർസാനയുടെ വീടിനടുത്ത് അഫാന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്ളതിനാല്‍ ഇടയ്ക്കിടെ പ്രതി അവിടെ എത്തിയിരുന്നു.

അധികമാർക്കും ഈ ബന്ധത്തെക്കുറിച്ച്‌ അറിയില്ലായിരുന്നു. എന്നാല്‍ ഈ ബന്ധം അറിഞ്ഞ ലത്തീഫ്, അഫാന്റെ വീട്ടിലറിയിച്ചു. ഇതിന്റെ വൈരാഗ്യം ലത്തീഫിനെ കൊലപ്പെടുത്തിയതിന് പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ലത്തീഫിനെ മൃഗീയമായ രീതിയിലാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ട്യൂഷനു പോകുന്നുവെന്നാണ് ഫർസാന ഇന്നലെ വീട്ടില്‍ പറഞ്ഞത്. വൈകിട്ട് മൂന്നര വരെ ഫർസാന വീട്ടില്‍ ഉണ്ടായിരുന്നു. പിന്നാലെ കാമുകൻ അഫാൻ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ എത്തിച്ച ശേഷമാണ് കൊന്നത്.

മുനയുള്ള ആയുധം ഉപയോഗിച്ചു തലയില്‍ കുത്തിയാണു കൊലപാതകമെന്നാണു പോലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉള്‍പ്പെട്ടതായി വ്യക്തമായത്.

ഫർസാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫർസാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തില്‍ അടിച്ച പാടുമുണ്ട്. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണു ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ മൊഴി നല്‍കിയിരിക്കുന്നത്.

TAGS : VENJARAMOODU MURDER
SUMMARY : Accused Afan says he thought he would be alone when he killed his girlfriend

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *