പുഴയിൽ സർവേ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു

പുഴയിൽ സർവേ പ്രവർത്തനങ്ങൾക്കിടെ ജീവനക്കാരൻ മുങ്ങി മരിച്ചു

കാസറഗോഡ്: കാസറഗോഡ് അഡൂർ പള്ളങ്കോട് പയസ്വിനിപ്പുഴയിൽ ചെക്ഡാം നിർമിക്കുന്നതിനുള്ള സർവേക്കിടയിൽ കരാർ കമ്പനി ജീവനക്കാരൻ മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെറിയനാട് മാമ്പ്രതൂമ്പിനാൽ വീട്ടില്‍ ടി ആർ തുളസീധരന്റെയും ഷീലയുടെയും മകന്‍ ടി നിഖിൽ (27) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സർവേക്കായി നിഖിലും മറ്റൊരാളും പുഴയിൽ ഇറങ്ങി. കല്ലിൽപിടിച്ച് നിൽക്കുന്നതിനിടെ നിഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി നിഖിലിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

<BR>
TAGS : DROWN TO DEATH | KASARAGOD NEWS
SUMMARY : Employee drowns during survey work in river

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *