ബെംഗളൂരുവിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം

ബെംഗളൂരുവിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ ഭൂഗർഭജലവിതാനം വൻതോതിൽ കുറയുന്നതിനാൽ നഗരത്തിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി. ഭൂഗർഭജലവിതാനം കുറയുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് ഐഐഎസ്‌സി ശാസ്ത്രജ്ഞർ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

വരാനിരിക്കുന്ന കഠിനമായ വേനൽക്കാലം മുന്നിൽക്കണ്ടാണ് നടപടിയെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. കുഴൽക്കിണറുകൾ കുഴിക്കുന്നതിന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യപ്പെട്ട് വർഷം മുഴുവനും ബിഡബ്ല്യുഎസ്എസ്ബിക്ക് അപേക്ഷകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ വിദഗ്ദ്ധ സമിതി അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ 80ലധികം വാർഡുകളിൽ ഇതിനകം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കുഴൽക്കിണറുകൾ കുഴിക്കാൻ അനുമതിക്കായി ബോർഡിന് പ്രതിമാസം 200-300 അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്നാൽ ഫെബ്രുവരിയിൽ മാത്രം 1,000ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. കുഴക്കിണറുകൾ അമിതമായി കുഴിക്കുന്നത് നഗരത്തിന്റെ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർപേഴ്‌സൺ രാം പ്രസാദ് മനോഹർ പറഞ്ഞു.

TAGS: BENGALURU
SUMMARY: Restriction on Digging borewell in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *