ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച്‌ സുരക്ഷാ സേന

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച്‌ സുരക്ഷാ സേന

ചണ്ഡീഗഢ്: പഞ്ചാബിലെ അതിർത്തി പ്രദേശത്ത് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച്‌ സുരക്ഷാ സേന. പഞ്ചാബിലെ പത്താൻകോട്ടിലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടത്. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ അതിർത്തിവേലിയിലൂടെ കടക്കാൻ ശ്രമിക്കുന്ന പാക് ഭീകരനെ കണ്ടെത്തുകയായിരുന്നു.

താഷ്പതാൻ അതിർത്തി പ്രദേശത്തിലൂടെയാണ് ഭീകരൻ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ രഹസ്യമായി നിരീക്ഷിച്ചതോടെയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍പ്പെട്ടത്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് പിന്മാറാൻ തയാറായില്ല. അതിർത്തി കടക്കാനുള്ള ശ്രമം തുടർന്നതോടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിഎസ്‌എഫ് അന്വേഷണിച്ചുവരികയാണ്.

TAGS : LATEST NEWS
SUMMARY : Security forces kill Pakistani terrorist trying to infiltrate into India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *