എമ്പുരാന് പൂട്ട്? റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിര്‍മാതാക്കളുടെ നീക്കം

എമ്പുരാന് പൂട്ട്? റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിര്‍മാതാക്കളുടെ നീക്കം

കൊച്ചി: മലയാള സിനിമയിലെ തർക്കങ്ങള്‍ ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ സങ്കീർണമായി കൊണ്ടിരിക്കുകയാണ്. കടുത്ത തീരുമാനവുമായി കേരള ഫിലിം ചേംബർ രംഗത്ത് എത്തിയിരിക്കുകയാണ്. മാർച്ച്‌ 25 മുതലുള്ള റിലീസുകള്‍ക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്നാണ് ഫിലിം ചേംബറിന്റെ നിർദ്ദേശം. ഇതു സംബന്ധിച്ച്‌ സിനിമാ സംഘടനകള്‍ക്ക് ചേംബർ കത്ത് നല്‍കി.

മാർച്ച്‌ 27ന് സൂചനാ പണിമുടക്കിന് ഫിലിം ചേംബർ നീക്കം നടത്തുന്നുണ്ട്. മോഹൻലാല്‍-പൃഥ്വിരാജ്-ആന്റണി പെരുമ്പാവൂർ ചിത്രം എമ്പുരാന്റെ റിലീസ് ദിനമാണ് മാർച്ച്‌ 27. അതേദിവസം തന്നെയാണ് ഫിലിം ചേംബർ സൂചനാ പണിമുടക്കിന് നീക്കം നടത്തുന്നത്. അതുകൊണ്ട് തന്നെ എമ്പുരാന് പണി കൊടുക്കാനാണ് ഇത്തരമൊരു നീക്കമെന്ന ആരോപണം ഉയരുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്റണി പെരുമ്പാവൂർ നിർമ്മാതാവ് ജി സുരേഷ് കുമാറിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജി സുരേഷ് കുമാറിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധികരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോദ്ധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ എന്നാണ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാൻ ഏഴ് ദിവസത്തെ സമയമാണ് ആന്റണിക്ക് ഫിലിം ചേംബർ നല്‍കിയത്. ഇ-മെയിലിലും രജിസ്‌ട്രേഡ് തപാലിലുമാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടർ നടപടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതലാണ് സംഘടനകള്‍ സിനിമാ സമരം പ്രഖ്യാപിച്ചത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സർക്കാർ പിൻവലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമാ നിർമ്മാണം വൻ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല. വിനോദനികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തയ്യാറായില്ല എന്നും നിർമ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സിനിമകളുടെ ചിത്രീകരണവും പ്രദർശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്.

TAGS : EMPURAN
SUMMARY : Producers move to stage a strike on the release date of Empuraan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *