കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍; കേസെടുത്ത് പോലീസ്

കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍; കേസെടുത്ത് പോലീസ്

ലക്നൗ: രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് നാട്ടുകാർ. ദുധ്വ ടൈഗർ റിസർവിലെ ബഫർ സോണിന് സമീപമാണ് സംഭവം. സംഭവ സ്ഥലത്തുവെച്ചുതന്നെ പ്രദേശ വാസികള്‍ കടുവയെ കൊന്നതായി അധികൃതർ അറി‍യിച്ചു. പാലിയ തഹസില്‍ ഗ്രാമത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ മൃതദേഹം കണ്ടെത്തി റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോണ്‍ ഡെപ്യൂട്ടി ഡയറക്ടർ സൗരീഷ് സഹായ് പറഞ്ഞു.

വൈല്‍ഡ് ലൈഫ് സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പാലിയ പോലീസ് അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

TAGS : TIGER
SUMMARY : Villagers beat tiger to death; police register case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *