കോൺഗ്രസ് നേതാവിന്റെ കൊലപാതകം: നാലുപേർ കസ്റ്റഡിയിൽ
ഹൈദർ അലി

കോൺഗ്രസ് നേതാവിന്റെ കൊലപാതകം: നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ യുവ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെപ്പറ്റി മുൻകൂട്ടി അറിവുണ്ടായിരുന്ന നാലുപേരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു

ആനേക്കൽ സ്വദേശി ഹൈദർ അലി(32) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആനേക്കലിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ പോകവേ ഗരുഡ മാളിന് സമീപത്തുവെച്ചാണ് ഹൈദർ അലിയെ കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്നാണ് സൂചന.

ഹൈദർ അലിയുടെപേരിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമത്തിനുൾപ്പെടെ 11 ക്രിമിനൽ കേസുകളുണ്ട്. 2022 മുതൽ ഗുണ്ടാപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന ഇയാള്‍ പിന്നീട് പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു.
<br>
TAGS : MURDER CASE
SUMMARY : Congress leader’s murder: Four in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *