ദേവഗിരി കോളേജ് പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച

ദേവഗിരി കോളേജ് പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച

 

ബെംഗളൂരു: കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോളേജ് പൂർവവിദ്യാർഥി സംഘടന ബെംഗളൂരു ഘടകത്തിന്റെ വാർഷികസമ്മേളനം ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറും പൂർവിദ്യാർത്ഥിയുമായ വിനോദ് നാരായണൻ മുഖ്യാതിഥിയാകും.

ദേവഗിരിയിൽ പഠിച്ച മുതിർന്ന അധ്യാപകരും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുമായ ഫാ. ജോസഫ് വയലിൽ(മുൻ പ്രൻസിപ്പൽ), പ്രൊഫ.രവി, പ്രൊഫ. വിൽസൺ റോക്കി, പ്രൊഫ. എം.കെ. ബേബി, ടോം സൺ. എം.ജെ (ലൈബ്രേറിയൻ), ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം(കായികം), വിമൽ ഗോപിനാഥ് (കായികം), പി സി.മുരളിധരൻ(കായികം), അബ്‌ദുൾ മാലിക് (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ ഡയറക്‌ടർ) തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

പരിപാടിയിൽ ബെംഗളൂരു, മൈസൂരു മേഖലകളിലുള്ള ദേവഗിരി പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: പ്രഫുൽ : 8884055595, സഞ്ജയ്: 9448557993. ജെയ്‌സൺ: 9449288804
<BR>
TAGS :  ALUMNI MEET,
SUMMARY : Devagiri College alumni meet on March 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *