ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാള്‍

ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; കോടതിയില്‍ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാള്‍

തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി. സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ വാദിച്ച സമയത്താണ് സ്വാതി വികാരാധീതയായത്.

സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചതെങ്കിലും അവര്‍ പൊട്ടിക്കരയുകയായിരുന്നു. അതേസമയം എഎപി വിടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു. കെജ്രിവാളിന്റെ പിഎയില്‍നിന്ന് അതിക്രമം നേരിട്ടെന്ന് പരാതി നല്‍കിയതിനു പിന്നാലെ തന്നെ ബിജെപി ഏജന്റായി ചിത്രീകരിച്ച്‌ അപമാനിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

എഎപി മൂന്നോ നാലോ ആളുകളുടെ മാത്രം പാര്‍ട്ടിയല്ല. പാര്‍ട്ടിയില്‍ താന്‍ തുടരും. അതിക്രമം നേരിടേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ഡല്‍ഹി പോലീസ് അന്വേഷിക്കുമെന്നും സ്വാതി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *