ജീവനൊടുക്കിയത് അമ്മയും മക്കളും; ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ജീവനൊടുക്കിയത് അമ്മയും മക്കളും; ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച കുടുംബത്തെ തിരിച്ചറിഞ്ഞു. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10), അലീന (11) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5.30 ഓടെയാണ് ഇവർ ട്രെയിനിന് മുന്നില്‍ ചാടിയത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപമാണ് സംഭവം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഷൈനിയും ഭർത്താവ് നോബി ലൂക്കോസും പിരിഞ്ഞു കഴിയുകയാണ്. തൊടുപുഴ സ്വദേശിയാണ് നോബി. കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസമായി ഷൈനി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് കഴിയുന്നത്.

രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് വിവരം. നിലമ്പൂർ-കോട്ടയം എക്സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോൾ മൂവരും കെട്ടിപ്പിടിച്ച്‌ ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല.

ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പോലീസിലും വിവരം അറിയിച്ചത്. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകി.

TAGS : LATEST NEWS
SUMMARY : Mother and children committed suicide; Bodies found on railway tracks in Ettumanoor identified

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *