ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചില്‍; 57 തൊഴിലാളികള്‍ കുടുങ്ങി, 15 പേരെ രക്ഷപെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍. റോഡ് പണിക്കെത്തിയ 57 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി. 15 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് മഞ്ഞിടിച്ചിലുണ്ടായത്. ഹിമപാതത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന്, ബദരീനാഥിന് അപ്പുറത്തുള്ള മന ഗ്രാമത്തിന് സമീപവും ഹിമപാതം ഉണ്ടായിട്ടുണ്ട്. ഐടിബിപി, ഗര്‍വാള്‍ സ്‌കൗട്ടുകള്‍, നാട്ടുകാര്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഉത്തരാഖണ്ഡ് ഉള്‍പ്പടെയുളള നിരവധി മലയോരമേഖലകളില്‍ ഇന്ന് രാത്രി വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത മഴയെ തുടർന്ന് റോഡുകളില്‍ വെളളപ്പൊക്കം, താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ട് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

TAGS : UTHARAGAND
SUMMARY : Snowfall in Uttarakhand; 57 workers trapped, 15 rescued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *