രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന് അനുമതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയ്ക്ക് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതിന്  അനുമതി നൽകി കർണാടക ഹൈക്കോടതി. സുപ്രീം കോടതിയും ഇതേ കേസ് പരിഗണിക്കുന്നതിനാൽ, ദർശന് ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകണമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദർശൻ ജാമ്യം ആവശ്യപ്പെട്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ വ്യക്തമാക്കി.

നേരത്തെ, ദർശന് ബെംഗളൂരുവിന് പുറത്തേക്കോ സെഷൻസ് കോടതി പരിധിക്ക് പുറത്തേക്കോ പോകാൻ അനുവാദമില്ലായിരുന്നു. ചിത്ര​ദു​ർ​ഗ സ്വദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ കഴിഞ്ഞ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ഇയാൾക്കൊപ്പം സുഹൃത്തും നടിയുമായ പവിത്ര ഗൗഡ, മറ്റ്‌ 15 പേരും അറസ്റ്റിലായിരുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിലാണ് നടന് കോടതി ജാമ്യം അനുവദിച്ചത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Accused Darshan Thoogudeepa allowed to travel across India as Karnataka HC eases bail conditions

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *