ജിമ്മുകളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി

ജിമ്മുകളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ജിം കേന്ദ്രങ്ങളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജിമ്മിൽ പോകുന്നവർക്ക് വ്യാജ പ്രോട്ടീൻ സപ്ലിമെന്റുകൾ വിൽക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കണ്ടെത്തിയതിനെത്തുടർന്ന് എഫ്എസ്എസ്എഐ ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

എഫ്എസ്എസ്എഐ സ്റ്റാൻഡേർഡ് ലേബൽ ഇല്ലാത്ത പ്രോട്ടീൻ പൗഡറുകൾ കഴിക്കരുതെന്ന് എഫ്എസ്എസ്എഐ കമ്മീഷണർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവയിൽ മരണത്തിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള 109 ജിമ്മുകളിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും 27 ജിം പ്രോട്ടീൻ പൗഡറുകൾ ശേഖരിച്ച് വിശകലനത്തിനായി സ്വകാര്യ ലാബിലേക്ക് അയച്ചിരുന്നു. ഇവയിലാണ് വ്യാജ പൗഡറുകൾ കണ്ടെത്തിയതെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

TAGS: BENGALURU
SUMMARY: Fake, misbranded protein supplements being sold at gyms in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *