ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാന്‍ വ്രതാരംഭം

ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാന്‍ വ്രതാരംഭം

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ വ്രതാരംഭം. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളിലാണ് നാളെ റമദാന്‍ ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഈ ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങും.

അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റമദാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റമദാന്‍ ഒന്ന്.
<BR>
TAGS : RAMADAN 2025
SUMMARY : Ramadan fast begins tomorrow in Gulf countries including Oman

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *