സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് പരുക്ക്

സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് പരുക്ക്

ബെംഗളൂരു: സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. നെലമംഗലയ്ക്കടുത്തുള്ള ത്യമഗൊണ്ട്ലുവിലുള്ള സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്ത് മേൽക്കൂര വിദ്യാർഥിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥി രഘുവിനാണ് പരുക്കേറ്റത്.

കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. രണ്ട് വർഷം മുമ്പ് ത്യമഗൊണ്ട്ലു പഞ്ചായത്തിൽ നിന്ന് സ്കൂളിന് കെട്ടിട അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ മതിയായ ഫണ്ട്‌ ഉണ്ടായിട്ടും, കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ ഇതുവരെ നടത്തിയിട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU
SUMMARY: Student injured critically after roof collapses

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *