ആറളത്ത് കാട്ടാനയാക്രമണം; ദമ്പതികള്‍ക്ക് പരുക്ക്

ആറളത്ത് കാട്ടാനയാക്രമണം; ദമ്പതികള്‍ക്ക് പരുക്ക്

കണ്ണൂർ: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്. പതിമൂന്നാം ബ്ലോക്കിലെ ദമ്പതികള്‍ക്കാണ് പരുക്കേറ്റത്. പുതുശ്ശേരി അമ്പിളി, ഭര്‍ത്താവ് ഷിജു എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കോട്ടപ്പാറക്ക് സമീപം വെച്ചാണ് ആക്രമണമുണ്ടായത്.

ഇരുചക്ര വാഹനത്തില്‍ പണിക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ ദമ്പതികളെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ആന ബൈക്ക് തകര്‍ത്തു. പ്രദേശത്ത് ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. ആറളം വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്.

TAGS : WILD ELEPHANT
SUMMARY : Wild elephant attacks couple in Aralam; couple injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *