മുഹമ്മദ് ഷഹബാസിന് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മുഹമ്മദ് ഷഹബാസിന് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനം. ഷഹബാസിന്‍റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തില്‍ അന്തരിക രക്തസ്രാവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.

ഷഹബാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം കെടവൂരിലെ മദ്രസയില്‍ പൊതുദർശത്തിന് വെക്കും. വൈകീട്ട് താമരശ്ശേരി ചുങ്കം ടൗണ്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. ഷഹബാസ് വധക്കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരായ അഞ്ചു വിദ്യാർഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് വിട്ടു. ഇവർക്ക് പരീക്ഷ എഴുതാൻ അവസരം നല്‍കും.

ട്യൂഷൻ സെൻ്ററില്‍ പത്താം ക്ലാസുകാരുടെ ഫെയർവെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മൂന്ന് തവണയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. ഇതില്‍ ആദ്യത്തെ സ്ഥലത്ത് വെച്ച്‌ നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത്.

വട്ടം ചേർന്നായിരുന്നു ഷഹബാസിനെ അവർ കൈവശമുണ്ടായിരുന്ന നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ച്‌ മർദ്ദിച്ചത്. എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

TAGS : LATEST NEWS
SUMMARY : Confirmed that Muhammad Shahbaz was brutally beaten; Postmortem report released

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *