വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സർക്കാർ

ബെംഗളൂരു: ഇത്തവണ വേനൽക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് സർക്കാർ. വേനൽക്കാലത്ത് അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നതോടെ വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടാകുകയും തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് പതിവാണ്. ചൂട് ഉയർന്നതോതിൽ തുടരുന്ന ഘട്ടങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഇതിനിടെയാണ് പലപ്പോഴും വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ ഈ ആശങ്ക വേണ്ടെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു.

വേനൽക്കാലത്ത് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 19,000 മെഗാവാട്ട് കവിയാറുണ്ട്. ഇത്തവണത്തെ വേനൽക്കാലത്തേക്ക് ആവശ്യമായ അധിക വൈദ്യുതി നിലവിലുണ്ട്. സംസ്ഥാനത്തിൻ്റെ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് പുറമേ വിവിധ സ്രോതസ്സുകളിലൂടെ അധിക വൈദ്യുതി ലഭിച്ചിരുന്നു. കർണാടകയ്ക്ക് 34,000 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. ഫെബ്രുവരി 27വരെ കർണാടക 17,874 മെഗാവാട്ട് പീക്ക് ലോഡ് കൈവരിച്ചുവെന്നും മന്ത്രി പറഞ്ഞു.

TAGS: KARNATAKA | POWER CUT
SUMMARY: No Power Cuts, Karnataka Govt Makes Big Claim As Bengaluru Braces For Intense Heat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *