സ്വത്തിനെ ചൊല്ലി അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

സ്വത്തിനെ ചൊല്ലി അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം; ഒരാൾ കുത്തേറ്റു മരിച്ചു

ബെംഗളൂരു : അഭിഭാഷകരായ സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെത്തുടർന്ന് ഒരാൾ കുത്തേറ്റുമരിച്ചു. ബൊമ്മനഹള്ളി നാദമ്മ ലേഔട്ട് സ്വദേശി ശ്രീകാന്ത് (35) ആണ് സഹോദരൻ നാഗേന്ദ്രയുടെ (30) കുത്തേറ്റുമരിച്ചത്. സംഭവത്തെത്തുടർന്ന് നാഗേന്ദ്ര ഒളിവിൽ പോയി.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ശ്രീകാന്ത് വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ സമയത്ത് നാഗേന്ദ്ര കത്തി ഉപയോഗിച്ച് വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടൻതന്നെ അയൽവാസികൾ ശ്രീകാന്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവരുടെയും പിതാവിന്റെ പേരിലുള്ള വസ്തുവിനെച്ചൊല്ലിയായിരുന്നു തർക്കമെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : CRIME NEWS
SUMMARY : Argument between lawyer brothers; One stabbed to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *