ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐയും

ബെംഗളൂരു : നഗരത്തില്‍ ഇഡ്ഡലി വേവിക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ വിശദമായ അന്വേഷണത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). ഉത്തരവിട്ടു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിർദേശം നല്‍കി. പ്ലാസ്റ്റിക്കിൽ നിന്നുള്ള ദോഷകരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ ഭക്ഷ്യസുരക്ഷയിൽ ആശങ്കയുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. വ്യക്തമാക്കി.

ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ ഉപയോഗിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ. സി.ഇ.ഒ. ജി. കമല വർധന റാവു പറഞ്ഞു.

സംസ്ഥാനത്ത് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച 52 ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് കഴിഞ്ഞദിവസം പിഴ ചുമത്തിയിരുന്നു.
<BR>
TAGS : IDDALI MAKING | PLASTIC USE
SUMMARY : Plastic sheet used for cooking idli; FSSAI to investigate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *