പക്ഷിപ്പനി: ബള്ളാരിയില്‍ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ

പക്ഷിപ്പനി: ബള്ളാരിയില്‍ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ

ബെംഗളൂരു:പക്ഷിപ്പനി ബാധിച്ച് ബള്ളാരിയിലെ സന്ദൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ. ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നും കൊണ്ടുവന്ന കോഴികളാണ് ചത്തത്. ചത്ത കോഴികളുടെ സാംപിളുകൾ പരിശോധിച്ചതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ദിവസം 100 മുതൽ 200 വരെ കോഴികൾ ചാകുന്നുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു. കൂടുതല്‍ കോഴികളില്‍ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

കര്‍ണാടകയില്‍ ബള്ളാരി, റായ്ച്ചുർ, ചിക്കബെല്ലാപുര ജില്ലകളിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ചിക്കബെല്ലാപുരയിൽ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. കോഴിക്കച്ചവട തൊഴിലാളികൾക്കിടയിൽ പ്രത്യേക നിരീക്ഷണവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍  നടത്തുന്നുണ്ട്.
<BR>
TAGS : BIRD FLU | BALLARI
SUMMARY : Bird flu: 2100 chickens die in a week

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *