നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശം; പരാതി നല്‍കി കുടുംബം

നാല് വയസുകാരൻ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശം; പരാതി നല്‍കി കുടുംബം

കോട്ടയം: മണർകാട് 4 വയസുകാരൻ സ്കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുണ്ടായിരുന്നെന്ന പരാതി. കുട്ടിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിപദാർഥത്തിൻറെ അംശം കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നല്‍കി. കഴിഞ്ഞ മാസം 17നാണ് സ്കൂളില്‍ നിന്ന് എത്തിയത് മുതല്‍ ശാരീരക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.

സ്കൂള്‍ വിട്ട് വന്നത് മുതല്‍ ഉറങ്ങുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. സ്കൂളില്‍ നിന്ന് കുട്ടി ചോക്ലേറ്റ് കഴിച്ചിരുന്നതായി അധ്യാപകർ പറഞ്ഞു. ഉറക്കമില്ലായ്മക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. അതേസമയം ചോക്ലേറ്റില്‍ നിന്നാണ് മരുന്ന് ശരീരത്തില്‍ എത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

TAGS : LATEST NEWS
SUMMARY : Family files complaint after four-year-old boy eats chocolate with traces of intoxicants

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *