താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും

താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതും

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ സുരക്ഷയൊരുക്കി പോലീസ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പോലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പോലീസ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച്‌ എഴുതുക. അതേസമയം ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഷഹബാസിന്റെ തലയോട്ടി പൊട്ടിയ നിലയിലാണെന്നും വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍ ഉള്ളതെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ ഫോണ്‍ ആണ് കണ്ടെടുത്തത്. നാല് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും.

TAGS : SHAHABAS MURDER
SUMMARY : Thamarassery Muhammed Shahabas’ murder; Five accused students to write SSLC exams tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *