കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് (20) പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു. ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
<BR>
TAGS : KOCHI | STUDENT DEATH
SUMMARY : Student found hanging

Posted inKERALA LATEST NEWS
