ഷഹബാസിന്റെ മരണം; ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു

ഷഹബാസിന്റെ മരണം; ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു

താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന തെളിവായ നഞ്ചക്ക് പോലീസ് കണ്ടെടുത്തു. ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. കേസിലെ പ്രതികളുടെ വീട്ടില്‍ ഇന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ആക്രമണവും കൊലപാതകവും ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുന്നുണ്ട്.

ഷഹബാസിൻ്റെ തലയോട്ടിക്ക് ഗുരുതര പൊട്ടലുണ്ടെന്നും തലച്ചോറിന് ക്ഷതമേറ്റെന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇത് ആയുധം ഉപയോഗിച്ചുള്ള മുറിവാണെന്ന് കണ്ടെത്തിയിരുന്നു. നെഞ്ചിനേറ്റ മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താനായി പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്.  നഞ്ചക്ക് കൂടാതെ നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വധം ആസൂത്രണം ചെയ്തതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഈ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഫോണുകളില്‍ നിന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ഗൂഢാലോചന ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും.
<BR>
TAGS : THAMARASSERY | SHAHABAS MURDER
SUMMARY :  Shahbaz’s death; Police recover the nunchaku used in the attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *