സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിച്ചു; വിദേശി അറസ്റ്റിൽ

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിച്ചു; വിദേശി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിദേശ പൗരന്‍ ആക്രമിച്ചു. ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ള ഫോയിൽസ് എലിയട്ട് ബ്ലെയർ (37) ആണ് ആക്രമിച്ചത്.

കഴിഞ്ഞ ദിവസം ശരിയായ ടിക്കറ്റില്ലാതെ ടെർമിനലിൽ പ്രവേശിക്കാൻ ഇയാള്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. രണ്ടാം ടെർമിനലിലാണ് ഇയാൾ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരോട് കയർക്കുകയും ആക്രമിക്കുകയും ചെയ്തത്. സി.ഐ.എസ്.എഫ്. സബ് ഇൻസ്‌പെക്ടർ എ.കെ. മിശ്ര നൽകിയ പരാതിയില്‍ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
<BR>
TAGS : ARRESTED | CISF
SUMMARY : Foreigner arrested for attacking CISF officer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *