കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നർവാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഹരിയാന ബഹദൂർഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഹിമാനി നര്‍വാളിന്റെ കൊലപാതകത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഹരിയാന പോലീസ് പ്രത്യേക അനേഷണ സംഘം രൂപീകരിച്ചു. ഹിമാനിയുടെ ഫോണ്‍ വീണ്ടെടുത്തെന്നും തുടരന്വേഷണത്തിനായി സൈബര്‍ പോലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായും തേടുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് റോഹ്ത്തക്കിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റോഹ്ത്തക്ക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സ്യൂട്ട്കേസ് ഉപേക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹിമാനിയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.

TAGS : HIMANI NARWAL MURDER
SUMMARY : Murder of Congress worker Himani Narwal: One arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *