കേസ് ഫയലിന്‍റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ട് കോടതി; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

കേസ് ഫയലിന്‍റെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെട്ട് കോടതി; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ 19 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്‍റെ മോചനകാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയ ശേഷമായിരിക്കും അടുത്ത സിറ്റിങ്.

കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. പുതിയ തീയതി കോടതി പിന്നീട് അറിയിക്കും. ഒമ്പതാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ ഓണ്‍ലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലില്‍ നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

TAGS : ABDHUL RAHIM
SUMMARY : Court asks for hard copy of case file; Rahim case postponed again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *