ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തില്‍ കമ്പനിക്ക് തീയിട്ടു

ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തില്‍ കമ്പനിക്ക് തീയിട്ടു

തൃശൂർ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ ജീവനക്കാരൻ ഓയില്‍ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസില്‍ കീഴടങ്ങി. ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സിലെ ഡ്രൈവറായിരുന്നു ഇയാള്‍. പിരിച്ചുവിട്ടതിന് വൈരാഗ്യത്തിലാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തൃശൂർ വേളക്കോട് ഇൻഡസ്‌ട്രിയല്‍ എസ്റ്റേറ്റിലെ ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സ് എന്ന എണ്ണക്കമ്ബനിയില്‍ തീപിടിത്തമുണ്ടായത്. തൃശൂർ പൂത്തോള്‍ സ്വദേശി സ്റ്റീഫനാണ് ഉടമ. കുന്നംകുത്തുനിന്നും തൃശൂരില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘവും ഗുരുവായൂരില്‍ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്.

തീപിടിത്തമുണ്ടായതിന് പിന്നാലെ സ്ഥാപനമുടമയ്ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതി തന്നെയാണ് വിവരം അറിയിച്ചത്. താൻ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കില്‍ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Company set on fire in anger over being fired from job

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *