കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; നടി രശ്മികക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ

കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; നടി രശ്മികക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ

ബെംഗളൂരു: പ്രമുഖ നടി രശ്മിക മന്ദാന കന്നഡയെ അവഗണിച്ചുവെന്ന് ആരോപിച്ച്‌ കർണാടക കോണ്‍ഗ്രസ് എംഎല്‍എ രവികുമാർ ഗൗഡ ഗാനിഗ രംഗത്ത്. നടിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു

“കർണാടകയില്‍ കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാൻ വിസമ്മതിച്ചു.” കൂടാതെ “എനിക്ക് ഹൈദരാബാദില്‍ വീടുണ്ട്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല, എനിക്ക് സമയമില്ല. എനിക്ക് വരാൻ കഴിയില്ല” – എന്ന് രശ്മിക പറഞ്ഞതായും എംഎല്‍എ കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ഞങ്ങളുടെ നിയമസഭാംഗ സുഹൃത്തുക്കളില്‍ ഒരാള്‍ അവരെ ക്ഷണിക്കാൻ 10-12 തവണ അവരുടെ വീട് സന്ദർശിച്ചു. പക്ഷേ അവർ വിസമ്മതിച്ചു. ഇവിടെയുള്ള സിനിമ വ്യവസായത്തില്‍ അവർ വളർന്നിട്ടും കന്നഡയെ അവഗണിച്ചു. നമ്മള്‍ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്നും എംഎല്‍എ ചോദിച്ചു.

TAGS : RASHMIKA MANDANNA
SUMMARY : Congress MLA against actress Rashmika

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *