ബെംഗളൂരു : വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഡോ. സുഷമ ശങ്കർ അനുസ്മരണപ്രഭാഷണം നടത്തി. അസോസിയേഷൻ ചെയർമാൻ ഡി.ആർ.കെ. പിള്ള, പ്രസിഡന്റ് രമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, സന്തോഷ് കുമാർ, സുരേഷ് മേനോൻ, സതീഷ് രഞ്ജൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങളായ അജയ് കുമാർ, മുരളി, അനൂപ് ചന്ദ് എന്നിവർ പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ എന്നിവരുടെ സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘ഗാനാഞ്ജലി’ നടത്തി.
<BR>
TAGS : PRAVASI MALAYALI ASSOCIATION,

Posted inASSOCIATION NEWS
